നടി ഐശ്വര്യ റായി ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള 1 ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ നോട്ടീസ് അയച്ചത്. രണ്ട് ദിവസത്തിനുള്ളിൽ നികുതി അടക്കുമെന്ന് നടി അരിയിച്ചതായാണ് റിപ്പോര്‍ട്ട്.
2023 ജനുവരി 9ലെ നോട്ടീസിൽ പറയുന്നത് പ്രകാരം, 21,960 രൂപയാണ് നികുതി ഇനത്തിൽ ഐശ്വര്യ നൽകാനുള്ളത്. കുടിശ്ശിക തുക ഒരു വർഷത്തേക്കാണ്, പത്ത് ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.
ഐശ്വര്യ റായി ബച്ചൻ 2009 ലാണ് ഭൂമി വാങ്ങിയത്. ഇതാദ്യമായിട്ടാണ് നികുതി അടക്കാൻ വീഴ്ച വരുത്തുന്നതെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സിന്നാർ ജില്ലയിലെ തഹസിൽദാർ ഏകനാഥിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary: Aishwarya Rai Bachchan gets notice for non-payment of land tax
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.