വിമാനം പറന്നുകൊണ്ടിരിക്കെ എമര്‍ജന്‍സി ഡോര്‍ തുറന്നത് യുവമോര്‍ച്ചാ നേതാവും ബിജെപി എംപിയുമായ തേജസ്വി സൂര്യയെന്ന് സ്ഥിരീകരണം. അബദ്ധത്തില്‍ സംഭവിച്ചതാണെന്നും തേജസ്വി സൂര്യ ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തിയിരുന്നെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
‘വസ്തുതകള്‍ പരിശോധിക്കേണ്ടത് പ്രധാനമാണ്. എല്ലാ പരിശോധനകളും കഴിഞ്ഞ് വിമാനത്തിന് പറന്നുയരാനുള്ള അനുമതി ലഭിച്ചശേഷം റണ്‍വേയില്‍വെച്ച് അബദ്ധത്തില്‍ അദ്ദേഹം വാതില്‍ തുറക്കുകയായിരുന്നു. അബദ്ധം സംഭവിച്ചതില്‍ അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു’, സിന്ധ്യ പറഞ്ഞു.
കഴിഞ്ഞ ഡിസംബര്‍ 10ന് ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇത് കാരണം രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്. എയര്‍ലൈന്‍ അധികൃതരും സിഐഎസ്എഫും സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സംഭവം സ്ഥിരീകരിക്കുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയ്ക്കൊപ്പമാണ് തേജസ്വി സൂര്യ വിമാനത്തില്‍ കയറിയതെന്ന് സഹയാത്രികര്‍ പറയുന്നു.
English Summary: Tejasvi Surya opened flight door by mistake, he apologised: Minister Jyotiraditya Scindia
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.