29 December 2025, Monday

Related news

December 28, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 22, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025

കെ ​ആ​ർ നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ജാ​തി വി​വേ​ച​നം; മു​ഖ്യ​മ​ന്ത്രി​യെ വിമർശിച്ച് എഫ്ബി പോസ്റ്റിട്ട പൊ​ലീ​സു​കാ​ര​നെ​തിരെ നടപടിക്ക് നീക്കം

Janayugom Webdesk
കോ​ഴി​ക്കോ​ട്
January 21, 2023 9:13 pm

കെ ​ആ​ർ നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ജാ​തി വി​വേ​ച​നം ന​ട​ക്കു​ന്നു​വെ​ന്ന പ​രാ​തി​​യെത്തു​ട​ർ​ന്നു​ണ്ടാ​യ വി​വ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം ​എ ബേ​ബി​യെ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച പൊ​ലീ​സു​കാ​ര​നെ​തി​രേ ന​ട​പ​ടിക്ക് സാധ്യത. സംഭവത്തില്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ത​ന്റെ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് പൊലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്നി​നെ​തി​രേ​യാ​ണ് ന​ട​പ​ടിയെടുക്കുന്നത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഉ​മേ​ഷ് കെ ​ആ​ർ നാ​രാ​യ​ണ​ൻ ഇ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​വാ​ദ​ങ്ങ​ളി​ൽ ഫേ​സ് ബു​ക്ക് പോ​സ്റ്റി​ട്ട​ത്. ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ചയായിരുന്നു. ​പൊ​ലീ​സി​നു​ള്ളി​ലെ അ​സ​മ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​ ഉ​മേ​ഷ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്രതികരിക്കാറുണ്ട്.

ഉ​മേ​ഷി​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ർ​ണ രൂപം:

“നാ​യ്ക്കാ​ട്ടം ക​ഴു​കി​യാ ന​ന്നാ​വൂ​ല’ എ​ന്ന് നാ​ട്ടി​ലൊ​രു പ്ര​യോ​ഗ​മു​ണ്ട്. ക​ഴു​കാ​ൻ മെ​ന​ക്കെ​ട്ടാ​ൽ ക​ഴു​കു​ന്നോ​നും നാ​റും ആ ​പ്ര​ദേ​ശ​വും നാ​റു​മെ​ന്ന​ല്ലാ​തെ ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ല. ഒ​രു വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ത്തി​ലെ ആ​ശാ​ന്റെ ജാ​തി​വി​വേ​ച​ന​ത്തെ മെ​ഴു​കി മി​നു​ക്കാ​നി​റ​ങ്ങി​യ ലോ​കോ​ത്ത​ര​ന് സം​ഭ​വി​ച്ച​ത് അ​താ​ണ്. അ​ടി​യി​ൽ കോ​ർ​ക്കി​ട്ട് ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​സ​ർ​ജ്യ​ങ്ങ​ൾ കൂ​ടി അ​ങ്ങേ​രു​ടെ വാ​യി​ലൂ​ടെ പു​റ​ത്ത് ചാ​ടി​യ​തോ​ടെ നാ​റ്റം ഇ​ര​ട്ടി​യാ​യി. അ​പ്പോ​ഴാ​ണ് താ​ത്ത്വി​കാ​ചാ​ര്യ​ന്റെ വ​ര​വ്! അ​ങ്ങേ​രു​ടെ മെ​ഴു​ക​ലും കൂ​ടി ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ശാ​ന്റേ ലോ​കോ​ത്ത​ര​ന്റേം കാ​ര്യം സെ​പ്റ്റി​ക് ടാ​ങ്കി​ൽ പെ​ട്ട​ത് പോ​ലാ​യി. പി​ന്നെ സ്വീ​ക​ര​ണം, പൂ​ച്ചെ​ണ്ട്, പൊ​ന്നാ​ട, പു​ക​ഴ്ത്തു​പാ​ട്ട്, പ​ഴം​പാ​ട്ട് എ​ന്നി​ങ്ങ​നെ അ​ത്ത​റും ഊ​ദും കൊ​ണ്ട് നാ​റ്റം മാ​റ്റാ​ൻ ത​മ്പ്രാ​ക്ക​ന്മാ​ർ ത​ന്നെ ഇ​റ​ങ്ങി. അ​ങ്ങ​നെ എ​ല്ലാ​രും കൂ​ടെ ക​ല​ക്കി​ക്ക​ല​ക്കി കു​ളി​പ്പി​ച്ചും കു​ളി​ച്ചും വാ​സ​ന ലോ​ക​മെ​ങ്ങും പ​ര​ത്തി​ക്കോ​ണ്ടി​രി​ക്കു​ന്നു! ചു​മ്മാ ഒ​രു കൈ​ക്കോ​ട്ടെ​ടു​ത്ത് കോ​രി മ​ണ്ണി​ന​ടി​യി​ൽ താ​ഴ്ത്തേ​ണ്ട വേ​സ്റ്റാ​ണ് ഈ ​ക​ഴു​കി നാ​റ്റി​ച്ചോ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ സിം​ഗി​ൾ ച​ങ്കെ​ങ്കി​ലും ഉ​ള്ള ഒ​രു​ത്ത​നും ഇല്ലേടേയ്..?

Eng­lish Sum­ma­ry: Action against the police­man who crit­i­cized the Chief Min­is­ter on FB
You may also like this video

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.