ആംആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റേതാണ് നടപടി. സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനങ്ങളിലെ അതൃപ്തിയാണ് നടപടിക്ക് കാരണം. പി സി സിറിയക്കിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കേരളത്തില്‍ നിലവിലുണ്ടായിരുന്നത്. കേരള ഘടകത്തിൽ നിലവിലുള്ള മുഴുവൻ ഭാരവാഹികളെയും പിരിച്ചുവിട്ടതായി എഎപി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ ഭാരവാഹികളെ വൈകാതെ തെരഞ്ഞെടുക്കുമെന്നും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞയാഴ്ച ചേർന്ന ഉന്നതതല യോഗത്തിലാണ് പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഡല്‍ഹിയിലും പഞ്ചാബിലും വിജയിച്ചതോടെ കേരളത്തിലും അനുകൂല സാഹചര്യം ഉണ്ടാക്കാൻ സാധിക്കുമെന്ന റിപ്പോർട്ടായിരുന്നു സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നൽകിയിരുന്നത്. എന്നാൽ മികച്ച നേതാക്കളുടെ അഭാവം സാധ്യതകളെ ഇല്ലാതാക്കുമെന്ന വികാരം ദേശീയ നേതൃത്വത്തിനുണ്ട്. പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തതിലടക്കം കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ കരുത്തരെ അണിനിരത്താനായിരിക്കും ദേശീയ നേതൃത്വത്തിന്റെ ശ്രമം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.