14 December 2025, Sunday

Related news

October 19, 2024
September 29, 2024
September 5, 2024
May 3, 2024
April 18, 2024
January 12, 2024
January 24, 2023

മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞുകൊന്നു; മാതാപിതാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
ജയ്പുര്‍
January 24, 2023 9:59 pm

ദമ്പതികള്‍ മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തി. രാജസ്ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍ ആണ് ക്രൂരസംഭവം നടന്നത്. മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ഛത്തര്‍ഗഡ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പ്രതികളായ കന്‍വര്‍ലാല്‍ (35), ഭാര്യ ഗീതാദേവി(33) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ ബൈക്കില്‍ വന്ന ദമ്പതികള്‍ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി. നാട്ടുകാര്‍ സംഭവം കണ്ടതോടെ ദമ്പതികള്‍ രക്ഷപ്പെട്ടു. 

കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ദമ്പതികളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയായി ബൈക്ക് കണ്ടെടുത്തു. തുടര്‍ അന്വേഷണത്തില്‍ കോളയാട് തഹസില്‍ ദിയാത്ര ഗ്രാമത്തില്‍ നിന്ന് ദമ്പതികളെ പിടികൂടി. തുടര്‍ നടപടികള്‍ക്കായി ഛത്തര്‍ഗഡ് പൊലീസിന് കൈമാറിയെന്നും ബിക്കാനീര്‍ പൊലീസ് സൂപ്രണ്ട് യോഗേഷ് യാദവ് പറഞ്ഞു. 

Eng­lish Sum­ma­ry: Three-and-a-half-month-old daugh­ter was killed by being thrown into the canal; Par­ents arrested

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.