കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എ കെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി കോൺഗ്രസ് പദവികൾ ഒഴിഞ്ഞു. ട്വിറ്ററിലൂടെയാണ് അനിൽ രാജിക്കാര്യം അറിയിച്ചത്. ബിബിസിയുടെ മോദി ഡോക്യുമെന്ററി വിവാദത്തിൽ ബിജെപി വാദം ഏറ്റെടുത്ത് അനിൽ ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.
അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവരിൽനിന്ന് കടുത്ത ആക്രമണമാണ് ഉണ്ടായതെന്നും. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച് എതിർപ്പ് പറഞ്ഞു. കോൺഗ്രസിന് ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്. ഇത്രയും വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിലൂടെ പറഞ്ഞു.
English Summary:There is no freedom of speech in Congress; Anil K Antony has resigned from the posts
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.