അഭിപ്രായ സ്വാതന്ത്രത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്തി അറിയാനുള്ള രാജ്യത്തെ പൗരന്റെ അവകാശം നിഷേധിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തിട്ടൂരം അംഗീകരിക്കില്ലായെന്ന് ഇന്ത്യൻ യുവത്വം തെളിയിച്ചു. രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രദർശനം ബിബിസിയുടെ “INDIA: THE MODI QUESTION” എന്ന ഡോക്യുമെന്ററി എഐവൈഎഫ് നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.
എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രദർശനം എഐവൈഎഫ് സംസ്ഥാന ജോ സെക്രട്ടറി അഡ്വ: ആർ ജയൻ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി അശ്വിൻ മണ്ണടി അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്സ് അഖിൽ, എഐഎസ്എഫ് സംസ്ഥാന ജോ സെക്രട്ടറി ബിബിൻ ഏബ്രഹാം, എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീനാ ദേവി കുഞ്ഞമ്മ, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ദേവദത്ത് എസ്സ്, ബൈജു മുണ്ടപ്പള്ളി, ആരോമൽ ആർ, ആസാദ്, വില്യം ശാമുമേൽ തുടങ്ങിയവർ പങ്കെടുത്തു.
English Summary: AIYF started screening of BBC documentary
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.