14 February 2026, Saturday

Related news

February 13, 2026
February 4, 2026
February 2, 2026
January 31, 2026
January 30, 2026
January 28, 2026
January 26, 2026
January 25, 2026
January 25, 2026
January 25, 2026

തൃശൂരില്‍ ഒന്നര വയസുകാരി ബക്കറ്റില്‍ മുങ്ങി മരിച്ച നിലയില്‍

Janayugom Webdesk
തൃശൂർ
January 27, 2023 9:57 am

തൃശൂരില്‍ ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്റെ മകൾ എൽസ മരിയ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. 

ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോർജിനുള്ളത്. കൂട്ടത്തിലെ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. പെട്ടന്ന് അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പൊലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Eng­lish Summary:A one-and-a-half-year-old girl drowned in a buck­et and died in Thrissur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.