23 June 2024, Sunday

Related news

June 22, 2024
June 21, 2024
June 21, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 15, 2024
June 13, 2024

കൊട്ടാരക്കര ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്ത് വയസുകാരി മരിച്ചു

Janayugom Webdesk
കൊല്ലം
January 27, 2023 2:16 pm

കൊട്ടാരക്കര എംസി റോഡില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വയസുകാരി മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ജീപ്പിന്‍റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്നാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീപ്പിനടിയില്‍പെട്ട പെണ്‍കുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Summary:The Kot­tarakkara jeep lost con­trol and over­turned; Ten-year-old girl died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.