25 December 2025, Thursday

Related news

December 1, 2025
November 29, 2025
November 21, 2025
November 13, 2025
October 29, 2025
October 18, 2025
October 16, 2025
October 4, 2025
September 24, 2025
September 6, 2025

താലികെട്ടിന് തൊട്ടുമുന്‍പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി; കാര്യം രഹസ്യമായി വരനോട് പറഞ്ഞു

Janayugom Webdesk
തൃശൂര്‍
January 28, 2023 1:17 pm

താലികെട്ടിന് തൊട്ടുമുന്‍പ് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. പറവൂര്‍ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് സംഭവം.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂര്‍ അന്നമനട സ്വദേശിയായ യുവാവും തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വധുവിന്റെ സംഘം ആദ്യം ക്ഷേത്രത്തിലെത്തി. പിന്നാലെ വരനും വീട്ടുകാരുമെത്തി. വധു വരണമാല്യം അണിയിക്കാന്‍ പല തവണ പറഞ്ഞിട്ടും തയ്യാറാകാതെ നിന്നതോടെയാണ് വന്നവര്‍ക്ക് കാര്യങ്ങള്‍ മനസിലാകുന്നത്.

വരന്‍റെ ചെവിയില്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം യുവതി അറിയിച്ചു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിരന്തര നിര്‍ബന്ധത്തിനു വഴങ്ങിയാണ് കാര്യങ്ങള്‍ ഇതുവരെ എത്തിയതെന്നും യുവതി പറഞ്ഞു. കാര്യം മനസിലാക്കിയതോടെ വരനും ബന്ധുക്കളും വിവാഹത്തില്‍ നിന്ന് പിന്‍മാറി. വരനോടൊപ്പമെത്തിയ ബന്ധുക്കള്‍ വടക്കേക്കര പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പ്രശ്നം രമ്യമായി പരിഹരിച്ചു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നല്‍കാനും തീരുമാനമായി.

എം.കോം. ബിരുദധാരിയായ യുവതി തന്നെ മുന്‍പ് പെണ്ണുകാണാനെത്തിയ യുവാവുമായി സൗഹൃദത്തിലാകുകയായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഈ വിവാഹം നടത്താന്‍ തയാറാകാതെ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പിറ്റേന്ന് പറവൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹം നടന്നത്.

Eng­lish Sum­ma­ry: bride with­drew from the mar­riage; The mat­ter was told secret­ly to the groom
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.