ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വധശ്രമക്കേസില്‍ എംപി മുഹമ്മദ് ഫൈസലിന് അനുകൂലമായ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തുടര്‍നടപടികളെല്ലാം മരവിപ്പിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വധശ്രമക്കേസില്‍ എന്‍സിപി നേതാവും എംപിയുമായ മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും കവരത്തി സെഷന്‍സ് കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. എന്നാല്‍ ഇതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീലില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും ഹൈക്കോടതി മരവിപ്പിച്ചത്.
കവരത്തി കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ, മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുകയും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ഇല്ലാതായിട്ടുണ്ട്. ശിക്ഷ മരവിപ്പിച്ച കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ലക്ഷദ്വീപ് ഭരണകൂടം സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
English Summary:By-elections frozen in Lakshadweep
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.