19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
February 15, 2024
February 12, 2024
February 3, 2024
February 1, 2024
September 30, 2023
March 17, 2023
March 12, 2023
February 1, 2023
February 1, 2023

കേന്ദ്ര ബജറ്റില്‍ ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 1, 2023 12:23 pm

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിർമല സീതാരാമന്റെ 2023–2024 കാലയളവിലെ ബജറ്റ് പ്രഖ്യാപനം.അധ്യാപക പരിശീലനം ആധുനികവൽക്കരിക്കും.ഏകലവ്യ സ്കൂളുകളിൽ 35000 അധ്യാപകരെ മൂന്ന് വർഷംകൊണ്ട് നിയമിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കവേ വ്യക്തമാക്കി.

ആദിവാസി മേഖലയില്‍ 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ സ്ഥാപിക്കും . കുട്ടികൾക്കും കൗമാരകർക്കുമായി നാഷണൽ ഡിജിറ്റൽ ലൈബ്രറി. 157 നഴ്‌സിംഗ് കോളേജുകൾ സ്ഥാപിക്കും.വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും. പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടി .

ബജറ്റ് അടുത്ത 100 വർഷത്തേക്കുള്ള ബ്ലൂപ്രിന്റാണെന്നും ധനമന്ത്രി പറഞ്ഞു. രണ്ടാം മോഡി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. ഈ വര്‍ഷം 7 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല പറഞ്ഞു.

രാജ്യത്തിന്റെ വളർച്ചാനിരക്ക് 7 ശതമാനത്തിലെത്തുമെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്നാണ് നിർമല സീതാരാമൻ ഈ വർഷത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഏഴു ഭാഗങ്ങളായാണ് ഇത്തവണത്തെ ബജറ്റിനെ തിരിച്ചിരിക്കുന്നത്. ഇത് അമൃതകാലത്ത് സപ്തർഷികളെപ്പോലെ രാജ്യത്തെ നയിക്കുമെന്നും ബജറ്റ് അവതരണവേളയിൽ ധനമന്ത്രി പറഞ്ഞു.

Eng­lish Summary:
748 Ekalavya mod­el schools in trib­al areas in cen­tral budget

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.