21 December 2025, Sunday

Related news

December 20, 2025
December 15, 2025
September 25, 2025
September 9, 2025
September 9, 2025
August 2, 2025
August 2, 2025
July 15, 2025
June 25, 2025
May 28, 2025

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

Janayugom Webdesk
തിരുവനനന്തപുരം
February 1, 2023 6:17 pm

ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് മൂന്നാം പ്രതിയായ നിര്‍മല കുമാരന്‍ നായര്‍ക്ക് ജാമ്യം അനുവദിച്ചത്. നേരത്തെ കേസിലെ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ആറുമാസത്തേക്ക് പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു. 

50,000 രൂപയോ അല്ലെങ്കില്‍ രണ്ട് ജാമ്യക്കാരെയോ ഹാജരാക്കണം. ഇവരിലൊരാള്‍ കേരളത്തില്‍ ഉള്ള ആളായിരിക്കണം. ജാമ്യം നില്‍ക്കുന്ന വ്യക്തികളെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിക്കു വിശ്വാസം വരണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2022 ഒക്ടോബര്‍ 24 നാണ് ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തുന്നത്. നികനുമായുള്ള വിവാഹത്തിന് കാമുകനായ ഷാരോണ്‍ തടസ്സം നില്‍ക്കുമെന്നു ഭയന്നാണ് ഗ്രീഷ്മ കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Sharon mur­der case; Greesh­ma’s uncle gets bail
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.