20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 19, 2025
April 17, 2025
April 17, 2025
April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025

കോട്ടയത്ത് എംഡിഎംഎ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍

Janayugom Webdesk
കോട്ടയം
February 2, 2023 8:21 pm

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലുന്നി ഭാഗത്ത് പിഷാരത്ത് വീട്ടിൽ സൂര്യദത്ത് (21), ഇയാളുടെ സഹോദരനായ വിഷ്ണുദത്ത് (22), കോട്ടയം കൈപ്പുഴ ഇല്ലിച്ചിറയിൽ വീട്ടിൽ ഷൈൻ ഷാജി(23), കോട്ടയം കുമാരനെല്ലൂർ പേരൂക്കരപറമ്പിൽ വീട്ടിൽ കാർത്തികേയൻ (21) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. 

മണിമലയിൽ മയക്കുമരുന്നുമായി യുവാക്കൾ എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മണിമലയിലുള്ള ഒരു ലോഡ്ജിൽ നിന്നും യുവാക്കളെ എംഡിഎംഎയുമായി പിടികൂടുന്നത്. മുറിയിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. 

പ്രതികളായ വിഷ്ണുദത്ത്, സൂര്യദത്ത് എന്നിവരെ കാപ്പാ നിയമ പ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കിയിട്ടുള്ളവരാണ്. ഇത് ലംഘിച്ചു കൊണ്ടാണ് ഇവർ ജില്ലയിൽ പ്രവേശിച്ചതും എംഡിഎംഎയുമായി ഇവരെ പിടികൂടിയതും. പ്രതികൾ കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനാൽ ഇവർക്കെതിരെ കാപ്പാ നിയമലംഘനത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ പൊലീസിന്റെ പ്രത്യേക നിരീക്ഷണവലയത്തിലായിരുന്നു. 

Eng­lish Summary:MDMA seized in Kot­tayam; Four peo­ple were arrested

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.