27 December 2025, Saturday

Related news

December 15, 2025
November 28, 2025
November 8, 2025
November 3, 2025
November 1, 2025
October 31, 2025
October 5, 2025
October 4, 2025
September 16, 2025
September 9, 2025

ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മെന്റ് പുരസ്കാരം വി കെ മാത്യൂസിന്

Janayugom Webdesk
തിരുവനന്തപുരം
February 4, 2023 6:56 pm

ഐബിഎസ് സോഫ്റ്റ് വെയറിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസിന് 2022 ലെ ഹുറൂണ്‍ ഇന്‍ഡസ്ട്രി അച്ചീവ്മെന്റ് പുരസ്ക്കാരം ലഭിച്ചു. മുംബൈയിലെ ഹോട്ടല്‍ താജ് ലാന്‍ഡ്സ് എന്‍ഡില്‍ 200 ഓളം വ്യവസായ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ശിശിര്‍ ബൈജാല്‍ വി കെ മാത്യൂസിന് പുരസ്ക്കാരം കൈമാറി.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുറൂണ്‍ റിപ്പോര്‍ട്ടിന് മുംബൈ, ഷാങ്ഹായി, സിഡ്നി, ലോസ് എയ്ഞ്ചല്‍സ്, പാരീസ്, ദുബായ്, ലക്സംബര്‍ഗ് എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ഹുറൂണ്‍ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ 8 ശതകോടി പ്രാവിശ്യവും ഇന്ത്യയില്‍ 1.5 ശതകോടി പ്രാവിശ്യവും പ്രേക്ഷകര്‍ കാണാറുണ്ടെന്നാണ് കണക്ക്.

ഹുറൂണിന്‍റെ അന്താരാഷ്ട്ര നിര്‍ണയസമിതിയാണ് വി കെ മാത്യൂസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഹുറൂണ്‍ റിപ്പോര്‍ട്ടിന്റെ ആഗോള ചെയര്‍മാന്‍ റുപെര്‍ട്ട് ഹൂഗ്വെര്‍ഫ്, ഹുറൂണ്‍ ഇന്ത്യയുടെ സ്ഥാപകനും എംഡിയുമായ അനസ് റഹ്മാന്‍ ജുനൈദ് എന്നിവരാണ് പുരസ്ക്കാരദാന ചടങ്ങിന് ആതിഥേയത്വം വഹിച്ചത്.

ആദി ഗോദ്റെജ്, ഡോ. സൈറസ് എസ് പൂനാവാല, നിതിന്‍ കാമത്ത്, കുല്‍ദീപ് സിംഗ് ധിന്‍ഗ്ര, നിരഞ്ജന്‍ ഹീരാനന്ദാനി, ദിവ്യാംഗ് തുറാഖിയ, ക്രിസ് ഗോപാലകൃഷ്ണ്‍, മോഹിത് ബര്‍മന്‍, സഞ്ജീവ് ഗോയങ്കെ, രമേഷ് ജെയിന്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ പുരസ്കാരം ലഭിച്ച പ്രമുഖര്‍.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ 55 ജീവനക്കാരുമായി 1997 ല്‍ സ്ഥാപിതമായ ഐബിഎസ് സോഫ്റ്റ് വെയറിന് ഇന്ന് 30 രാജ്യങ്ങളില്‍ നിന്നായി 3,500 ജീവനക്കാരാണുള്ളത്. കേരളത്തിലെ ഏറ്റവും വലിയ വ്യവസായ വിജയഗാഥകളിലൊന്നാണ് ഐബിഎസ്. ആഗോള ഗതാഗതം, ലോജിസ്റ്റിക്സ് എന്നീ മേഖലകളില്‍ ലോകത്തെ മികച്ച കമ്പനികളുമായാണ് ഐബിഎസ് മത്സരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികള്‍, തിരക്കേറിയ വിമാനത്താവളങ്ങള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍, ഹോട്ടല്‍ ശൃംഖലകള്‍ എന്നിവ ഐബിഎസിന്റെ ഉപഭോക്താക്കളാണ്.

Eng­lish Sum­ma­ry: Hurun Indus­try Achieve­ment Award to VK Mathews

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.