10 January 2025, Friday
KSFE Galaxy Chits Banner 2

അയല്‍വീട്ടില്‍നിന്ന് ടയറെടുത്തു കത്തിച്ചു; മകന്റെ കൈകാലുകള്‍ പൊള്ളിച്ച് അമ്മ

Janayugom Webdesk
ഇടുക്കി
February 5, 2023 8:00 pm

മാതാവ് ഏഴു വയസുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളലേല്‍പ്പിച്ചു. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം. അയല്‍പക്കത്ത് നിന്നും കളിക്കുന്നതിനായി ടയര്‍ എടുത്തതിനാണ് കുട്ടിയെ പൊള്ളലേല്‍പ്പിച്ചത്. രണ്ട് കൈകളിലും കാലുകളിലുമാണ് ചട്ടുകം പഴിപ്പിച്ച് പൊള്ളലേല്‍പ്പിച്ചത്. പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

മുന്‍പും സമാന രീതിയില്‍ കുട്ടിയെ മാതാവ് ഉപദ്രവിച്ചിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഇരു കൈളുടെയും മുട്ടിനു താഴെയും കാലുകളിലുമാണ് പൊള്ളലേറ്റത്. സംഭവമറിഞ്ഞ നാട്ടുകാര്‍ പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കുമളി പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു.

Eng­lish Sum­ma­ry: Tires were tak­en from the neigh­bor’s house and burnt; Moth­er burns her son’s legs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.