വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതിനാല്‍ ചൈനീസ് ആപ്പായ ടിക്‌ടോക്ക് ആപ്പ് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടന്‍. ഡാറ്റാ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും വ്യക്തിവിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുവെന്നും ബ്രിട്ടനിലെ പാര്‍ലമെന്റി കമ്മിറ്റിയുടെ മേധാവി പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. പാർലമെന്റിന്റെ വിദേശകാര്യ സമിതി അധ്യക്ഷയായ കൺസർവേറ്റീവ് ഡെപ്യൂട്ടി അലിസിയ കെയൻസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിഷയം സഗൗരവം കണക്കിലെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അറ്റ്‌ലാന്റിക് തീരത്ത് നിന്ന് ചൈനീസ് ബലൂൺ അമേരിക്ക വെടിവെച്ചിട്ട സംഭവത്തെ കുറിച്ചും കെയർൻസ് പരാമർശിച്ചു.
ചൈന ചാരപ്രവർത്തനങ്ങള്‍ നടത്തുന്നുവെന്ന അമേരിക്കയുടെ ആരോപണം ചൈന നിഷേധിച്ചു. ചൈനീസ് കമ്പനികൾ വഴിയുള്ള “ഡാറ്റ നുഴഞ്ഞുകയറ്റം” ആണ് ഏറ്റവും വലിയ ആശങ്കയെന്നും “യുകെയിലും ലോകമെമ്പാടും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ബീജിങ് ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നും കെയേൺസ് പറഞ്ഞു.
English Summary: Leaking information: Britain warns not to use TikTok
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.