ചൈന ഉള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കേര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രം. ചൈന, സിംഗപ്പൂർ, ഹോങ്കോംഗ്, കൊറിയ, തായ്‌ലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നോ ഈ രാജ്യങ്ങള്‍ വഴിയോ ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളിലാണ് കേന്ദ്രം ഇളവ് വരുത്തുന്നത്. നേരത്തെ ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിരുന്നു.
തിങ്കളാഴ്ച മുതല്‍ ഈ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോളതലത്തിൽ കോവിഡ്19 കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണണങ്ങള്‍ ഒഴിവാക്കുന്നത്. അതേസമയം ഇന്ത്യയിൽ ഇറങ്ങുന്ന രണ്ട് ശതമാനം യാത്രക്കാരുടെയും റാൻഡം ടെസ്റ്റിംഗ് തുടരുമെന്ന് ആരോഗ്യ മന്ത്രാലയം ഫെബ്രുവരി ഒമ്പതിന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് അയച്ച കത്തിൽ പറയുന്നു.
English Summary: Passengers from six countries, including China, are exempted from these restrictions
You may also like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.