22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 10, 2024
March 22, 2024
April 14, 2023
March 15, 2023
February 16, 2023
February 10, 2023
January 31, 2023
January 11, 2023
August 22, 2022
July 31, 2022

പാല്‍ ഉല്പാദനത്തിൽ സ്വയംപര്യാപ്തതയാണ് മുഖ്യലക്ഷ്യം: ജെ ചിഞ്ചുറാണി

Janayugom Webdesk
തൃശൂർ
February 10, 2023 10:56 pm

കേരളത്തെ പാല്‍ ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിൽ എത്തിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. സർക്കാരിന്റെ മൂന്നാമത് നൂറുദിന പരിപാടിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാടക്കത്തറയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാല്‍ ഉല്പാദനത്തിനു സാധ്യതയുള്ള 20 ഗ്രാമ പഞ്ചായത്തുകളിലാണ് പുതുതായി പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി 1000 ലക്ഷം രൂപ ചെലവഴിക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാൽവില കർഷകർക്ക് നൽകുന്ന സംസ്ഥാനം കേരളമാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുന്നതിനായി മാത്രം 24 കോടിയാണ് ചെലവഴിച്ചത്. 

ഒരു ലക്ഷം മുതൽ രണ്ടുലക്ഷം രൂപ വരെ ഇൻസെന്റീവ് കിട്ടിയ കർഷകർ നമ്മുടെ നാട്ടിലുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തിൽ നടക്കുന്ന എക്സിബിഷനിൽ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്ത 10 ബാലസൗഹൃദ പ്രോജക്ടുകളിൽ ഒന്നാമതെത്തിയ മാടക്കത്തറ ഗ്രാമപഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ജലജീവൻ പദ്ധതിയിലൂടെ മാടക്കത്തറ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. കെ ആർ രവി, സിൽവി മാത്യു, ഇന്ദിരാ മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

‘പടവ് 2023’ന് തുടക്കം കുറിച്ച് മണ്ണുത്തി വെറ്ററിനറി കോളജ് കാമ്പസിൽ റവന്യു മന്ത്രി കെ രാജൻ പതാക ഉയർത്തി. മന്ത്രി ജെ ചിഞ്ചുറാണി, കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പി ബാലചന്ദ്രൻ എംഎൽഎ, മിൽമ ചെയർമാൻ കെ എസ് മണി, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ പി പി, കേരള വെറ്ററിനറി ആനിമൽ സയൻസ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം ആർ ശശീന്ദ്രനാഥ്, തൃശൂർ കോർപറേഷൻ കൗൺസിലർ രേഷ്മ ഹെമേജ്, എറണാകുളം മിൽമ ചെയർമാൻ എം ടി ജയൻ എന്നിവർ പങ്കെടുത്തു. 

ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന മാധ്യമ ശില്പശാല മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെഎൽഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 15 വരെയാണ് പരിപാടി.

Eng­lish Summary;Self-sufficiency in milk pro­duc­tion is the main goal: J Chinchurani
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.