10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

June 28, 2025
June 18, 2025
May 26, 2025
December 16, 2024
October 3, 2024
September 10, 2024
August 27, 2024
August 8, 2024
March 22, 2024
September 6, 2023

മിൽമ അറ്റ്‌ സ്കൂൾ; എല്ലാ ജില്ലകളിലേക്കും

സ്വന്തം ലേഖിക
തിരുവനന്തപുരം
March 15, 2023 11:33 pm

സ്കൂളുകളിൽ മിൽമ പാർലറുകൾ ആരംഭിക്കുന്ന ‘മിൽമ അറ്റ്‌ സ്കൂൾ പദ്ധതി’ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന്‌ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. പിടിഎ സഹായത്തോടെയാണ്‌ മിൽമ ഷോപ്പി എന്ന്‌ പേരിട്ട മിൽമ പാർലറുകൾ പ്രവർത്തിക്കുക. ഐസ്‌ക്രീമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ഇവിടെ ലഭ്യമാക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു. നിലവിൽ പാലക്കാട്‌ നാല്‌, കോഴിക്കോട്‌ ആറ്‌, വയനാട്‌ രണ്ട്‌, കണ്ണൂർ നാല്‌, കാസർകോട്‌ നാല്‌, തൃശൂർ രണ്ട്‌, എറണാകുളം രണ്ട്‌, തിരുവനന്തപുരം രണ്ട്‌ എന്നിങ്ങനെയാണ്‌ മിൽമ ഷോപ്പികളുള്ളത്‌. സ്കൂളുകളിലെ ലഹരിക്കതിരെ പോരാടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് പദ്ധതി. ഇതിലൂടെ സ്കൂൾ കുട്ടികളെ അടിമകളാക്കുന്ന ലഹരിപദാർത്ഥങ്ങളിൽ നിന്നുള്ള വിമുക്തി സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു. 

അതിർത്തി ചെക്പോസ്റ്റുകളിൽ നിലവിലുള്ള പാൽ ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾ നടക്കുകയാണ്. ക്ഷീരവികസന വകുപ്പിന് പാൽഗുണനിലവാര പരിശോധന കൂടാതെ പാലിലെ മായം, കൃത്രിമത്വം എന്നിവ കണ്ടെത്തിയാൽ തുടർനടപടികൾ കൂടി സ്വീകരിക്കാനും കൂടി കഴിയുന്ന തരം നിയമ സംവിധാനങ്ങൾ പ്രാബല്യത്തിൽ കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ക്ഷീര വികസന വകുപ്പ് പാലിലെ മായം കണ്ടെത്തിയാൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് ഭക്ഷ്യസുരക്ഷാ വകുപ്പാണ്. 

ശിക്ഷാ നടപടി പോലുള്ളവയിൽ കാലതാമസം ഉണ്ടാക്കാത്ത വിധം നടപടികളുമായി മുന്നോട്ടു പോകാൻ പരിശോധന നടത്തുവാനുള്ള സാമ്പിള്‍ എടുക്കുവാനുള്ള അധികാരം പങ്കുവയ്ക്കണമെന്ന ക്ഷീര വികസന വകുപ്പിന്റെ ആവശ്യത്തിൽ തുടർചർച്ചകൾ നടന്നുവരികയാണെന്നും പി ബാലചന്ദ്രന്‍, ഇ കെ വിജയന്‍, സി കെ ആശ, ഇ ടി ടൈസണ്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

Eng­lish Summary;Milma at school; To all districts
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.