22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

കേരള ഡയറി എക്സ്പോയ്ക്ക് തുടക്കം

Janayugom Webdesk
തൃശൂർ
February 11, 2023 10:20 pm

സംസ്ഥാന ക്ഷീര സംഗമം പടവ് 2023ന്റെ ഭാഗമായി വെറ്ററിനറി സർവകലാശാല കാമ്പസിൽ ഒരുക്കിയ കേരള ഡയറി എക്സ്പോയ്ക്ക് തുടക്കമായി. ക്ഷീര വികസന, കാർഷിക‑കാർഷികേതര ഉല്പന്നങ്ങൾ, മൂല്യവർധിത ഉല്പന്നങ്ങൾ, യന്ത്രസാമഗ്രികൾ തുടങ്ങി കൃഷിയും ക്ഷീരവികസനവും പശു പരിപാലനവുമായി ബന്ധപ്പെട്ട നൂറ്റമ്പതോളം സ്റ്റാളുകൾ എക്സ്പോയിലുണ്ട്. യന്ത്രവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കൽ, യന്ത്രസാമഗ്രികളെ പരിചയപ്പെടുത്തൽ, വിവിധ ഉല്പന്നങ്ങളുടെ പരിചയപ്പെടുത്തലും വിപണനവും, മൂല്യവർധിത ഉല്പന്നങ്ങൾക്കുള്ള പ്രോത്സാഹനം, ബാങ്കിങ്-ഇൻഷുറൻസ്-നിയമസഹായ സേവനങ്ങൾ തുടങ്ങി വിപുലമായ പ്രവർത്തനങ്ങളാണ് എക്സ്പോ ലക്ഷ്യമിടുന്നത്. ക്ഷീരവികസന വകുപ്പ്, മിൽമ, കേരള ഫീഡ്സ്, കെഎൽഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസംഘങ്ങൾ, ക്ഷീരകർഷക ക്ഷേമനിധി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ആറു ദിവസം നീളുന്ന ക്ഷീര സംഗമവും അതോടനുബന്ധിച്ചുള്ള കേരള ഡയറി എക്സ്പോയും സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനവേദിയായ മണ്ണുത്തി വെറ്ററിനറി കാമ്പസിൽ എല്ലാ വൈകുന്നേരവും കലാപരിപാടികൾ അരങ്ങേറും. 

ക്ഷീരവികസന, മൃഗസംരക്ഷണ മേഖലകളിൽ വിദേശ സർവകലാശാലകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും ഏറ്റവും ആധുനിക രീതിയിൽ യന്ത്രവല്‍ക്കരണം സാധ്യമാക്കുകയും ചെയ്ത കാമ്പസിനെ കർഷകർക്കും സംരംഭകർക്കും പരിചയപ്പെടുത്തുന്നതിനായാണ് ഇവിടെത്തന്നെ സംസ്ഥാന ക്ഷീര സംഗമം സംഘടിപ്പിച്ചതെന്ന് ഡയറി എക്സ്പോ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മന്ത്രി കെ രാജൻ അധ്യക്ഷനായി. വൈവിധ്യങ്ങളുടെ കലവറയാണ് എക്സ്പോയെന്ന് മന്ത്രി പറഞ്ഞു. ക്ഷീര കർഷകർക്ക് കൂടുതൽ അറിവുപകരുന്ന സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പി ബാലചന്ദ്രൻ എംഎൽഎ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ കൗശികൻ, എക്സ്പോ കമ്മിറ്റി ചെയർമാൻ എം എസ് പ്രദീപ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര‑സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, നിയമസഹായ കേന്ദ്രങ്ങൾ തുങ്ങിയവയുടെ സ്റ്റാളുകൾ മേളയിലുണ്ട്. വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ, വിഭവങ്ങൾ എന്നിവ അറിയുന്നതിന് 20ൽപരം ഭക്ഷ്യസ്റ്റാളുകള്‍ക്ക് എക്സ്പോയിൽ അവസരമുണ്ട്.

Eng­lish Summary;Kerala Dairy Expo begins

You may also like this video 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.