28 December 2025, Sunday

പണപ്പെരുപ്പം വീണ്ടും പിടിവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
February 13, 2023 11:43 pm

രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പ നിരക്ക് മൂന്നു മാസത്തെ ഉയര്‍ന്ന നിരക്കില്‍. 6.5 ശതമാനമാണ് ജനുവരിയിലെ പണപ്പെരുപ്പ നിരക്ക്.
പലിശനിരക്ക് പടിപടിയായി വര്‍ധിപ്പിച്ച് പണപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തിയെങ്കിലും പണപ്പെരുപ്പം രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയരുകയായിരുന്നു. വിലക്കയറ്റം നാല് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയില്‍ നിര്‍ത്തണമെന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം. എന്നാല്‍ തുടര്‍ച്ചയായി ലക്ഷ്യം കാണുന്നതില്‍ ആര്‍ബിഐ പരാജയപ്പെട്ടിരുന്നു. 

ധാന്യങ്ങളുടെ പണപ്പെരുപ്പം ഡിസംബറിലെ 13.8ൽ നിന്ന് 16.1 ശതമാനമായി ഉയർന്നു. പാൽ ഉല്പന്നങ്ങളുടെ ജനുവരിയിലെ പണപ്പെരുപ്പം 8.8 ശതമാനമായി. മുന്‍മാസം ഇത് 8.5 ശതമാനമായിരുന്നു. സുഗന്ധവ്യഞ്ജനങ്ങൾ 20.3ല്‍ നിന്ന് 21.1 ശതമാനത്തിലേക്ക് വര്‍ധിച്ചു. മുട്ടയുടെ വിലക്കയറ്റം ഡിസംബറിലെ 6.9ൽ നിന്ന് ജനുവരിയിൽ 8.8, ഇറച്ചി, മത്സ്യം എന്നിവയുടേത് 5.1ൽ നിന്ന് 6.04 ശതമാനമായി ഉയർന്നു.
പഴങ്ങൾ, പഞ്ചസാര, മിഠായി ഉല്പന്നങ്ങൾ, പയർവർഗങ്ങൾ, മദ്യം ഇതര പാനീയങ്ങൾ, നിര്‍മ്മിത ഭക്ഷണവും ലഘുഭക്ഷണവും പണപ്പെരുപ്പ നിരക്കിൽ വർധനയാണ് രേഖപ്പെടുത്തിരിക്കുന്നത്. പച്ചക്കറിസാധനങ്ങള്‍ക്കു മാത്രമാണ് മുന്‍മാസത്തെ അപേക്ഷിച്ച് നിരക്കില്‍ കുറവുണ്ടായത്. ഡിസംബറിലെ 15.1 ശതമാനത്തില്‍ നിന്ന് 11.7ലേക്ക് താഴ്ന്നു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും നിരക്ക് 9.6ൽ നിന്ന് 9.1 ശതമാനമായി. എന്നാൽ പാദരക്ഷകളുടെ വിലയില്‍ 10.5 ശതമാനം വര്‍ധന തുടർന്നു. 

ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം നഗരങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നു നില്ക്കുന്ന പ്രവണത തുടരുകയാണ്. ഡിസംബറിലെ 6.05 ശതമാനത്തില്‍ നിന്ന് 6.85 ആയി. നഗരമേഖലകളിലും വര്‍ധനയാണുണ്ടായതെങ്കിലും ഗ്രാമീണ നിരക്കിനെക്കാള്‍ കുറവായിരുന്നു. 5.4ല്‍ നിന്ന് ആറുശതമാനമായാണ് ഉയര്‍ന്നത്.
ഈ മാസം ആദ്യം റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റിന്റെ വര്‍ധന ആര്‍ബിഐ വരുത്തിയിരുന്നു. പത്തുമാസത്തിനിടെ ആറുതവണ ആര്‍ബിഐ പലിശനിരക്ക് കൂട്ടിയിട്ടുണ്ട്. നിലവില്‍ 6.5 ശതമാനമാണ് റിപ്പോ നിരക്ക്. ജനുവരിയിലെ പണപ്പെരുപ്പം റിപ്പോ നിരക്കില്‍ ഇനിയും വര്‍ധന വരുത്താനിടയാക്കും.
അതേസമയം ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് കുറച്ചതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Infla­tion has tak­en hold again

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.