22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026

കേന്ദ്ര സർക്കാരിന്റെജനദ്രോഹ ബജറ്റിനെതിരെ സിപിഐ പ്രതിഷേധദിനം ആചരിച്ചു

Janayugom Webdesk
ഫറോക്ക്
February 14, 2023 4:53 pm

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബജറ്റിനും കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന ദുർന്നയങ്ങൾക്കുമെതിരെ സിപിഐ അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ഫറോക്കിൽ പ്രതിഷേധ പ്രകടനവും
പൊതുയോഗവും നടന്നു. 

റയിൽവേ സ്‌റ്റേഷൻ പരിസരത്തു നിന്നാരംഭിച്ച പ്രകടനം ബസ്സ് സ്റ്റാന്റു പരിസരത്തു സമാപിച്ചു. തുടർന്നു നടന്ന പൊതുയോഗം ജില്ലാ എക്സി. അംഗം പിലാക്കാട്ട് ഷൺമുഖൻ ഉദ്ഘാടനം ചെയ്തു. പി മുരളീധരൻ അധ്യക്ഷനായി. സജിതാ പൂക്കാടൻ, ടി ഉണ്ണിക്കൃഷ്ണൻ, രാജേഷ് നെല്ലിക്കോട്ട്, നരിക്കുനി ബാബുരാജ് , മുരളി മുണ്ടേങ്ങാട്ട്, റിയാസ് അഹമ്മദ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: CPI held a day of protest against the anti-peo­ple bud­get of the cen­tral government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.