23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

ആർഭാട ജീവിതം നടത്തുന്നതിനായി മോഷണം: നാലുപേര്‍ പിടിയില്‍

Janayugom Webdesk
നെടുങ്കണ്ടം
February 14, 2023 6:44 pm

ആർഭാട ജീവിതം നടത്തുന്നതിനായി മോഷണം നടത്തിയ കൗമാര കാരെ ഉടുമ്പൻചോല പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 11 മണിയോടെ സംഭവം നടന്നത്. ഉടുമ്പഞ്ചോല ടൗണിലെ സെന്റ് മേരീസ്‌ സ്പയർ പാർട്സ് കടയിൽ മോഷണം നടത്തിയ ഉടുമ്പൻചോല നിവാസികളായ എം എസ് കോളനിയിലെ സൂര്യ (19), കഞ്ഞിക്കലയം കോളനിയിലെ ഗോകുലം വീട്ടിൽ ഗോകുൽ കൃഷ്ണൻ (20), കഞ്ഞിക്കലയം കോളനിയിൽ അങ്കാളീശ്വരൻ (21) മേട്ടകിൽ കോളനിയിൽ അരുൺകുമാർ (19) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോളനിയ്ക്ക് സമീപം പ്രവർത്തിക്കുന്ന കടയുടെ പിൻവശത്തെ വാതിൽ കുത്തി തുറന്ന് അകത്ത് പ്രവേശിക്കുകയും മേശയിൽ ഇരുന്ന 5,110 രൂപ എടുക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഇടുക്കി ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് എക്സ്പർട്ട് എന്നിവ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോളനി നിവാസികളായ പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ഒന്നാം പ്രതി സൂര്യയുടെ വീട്ടിൽ നിന്നും 610 രൂപയും രണ്ടാം പ്രതി ഗോകുലിന്റെ വീട്ടിൽ നിന്നും 4,500 രൂപയും കണ്ടെടുത്തു. രണ്ട് വീടുകളിൽ നിന്നുമായി കാണാതായ 5,110 രൂപയും ഉടുമ്പഞ്ചോല എസ് എച്ച്ഒ അബ്ദുൽഖനിയുടെ നേതൃത്വത്തിൽ എസ് ഐമാരായ ഷാജി എബ്രഹാം, ഷിബു മോഹൻ. എസ് സിപിഒ സുരേഷ് ബാബു എന്നിവരുടെ സംഘം കണ്ടെടുത്തു. പ്രതികളെ നെടുംകണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Sum­ma­ry: Theft to live a lav­ish life: Three arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.