24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

പെണ്‍കുട്ടിയെ കൊലപ്പെടുത്തി, മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു; അതേദിവസം മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച് യുവാവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2023 8:53 pm

ഡല്‍ഹിയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് അന്നുതന്നെ മറ്റൊരു വിവാഹം കഴിച്ചു. ഡല്‍ഹിയിലെ നജഫ്ഗഡിലെ മിത്രോണ്‍ ഗ്രാമത്തിലാണ് സംഭവം. 26 കാരനായ സാഹില്‍ ഗെലോട്ടാണ് പങ്കാളി നിക്കി യാദവ് (24)കാരിയെ കൊലപ്പെടുത്തിയ ശേഷം അന്നേ ദിവസം മറ്റൊരു വിവാഹം കഴിച്ചത്. ഫെബ്രുവരി പത്തിന് സാഹിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു.

ഇതേച്ചൊല്ലി നിക്കിയും സാഹിലും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് നിക്കിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം സാഹില്‍ ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ച ശേഷം കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. നിശ്ചയിച്ചിരുന്നു. ഇരുവരും യാത്രപോയിരിക്കുകയാണെന്നാണ് അയല്‍വാസികള്‍ കരുതിയത്. ഒടുവില്‍ നിക്കിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സഹലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Eng­lish Sum­ma­ry: The girl was mur­dered and her body was hid­den in the fridge; On the same day he mar­ried anoth­er woman

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.