11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 5, 2025
February 19, 2025
February 17, 2025
February 16, 2025
February 16, 2025
February 16, 2025
February 15, 2025
February 14, 2025
February 3, 2025
January 24, 2025

വിഷ്ണുനാഥിനെ വേദിയിലിരുത്തി എല്‍ഡിഎഫ് സര്‍ക്കാരിനേയും, സജിചെറിയാനേയും പുകഴ്ത്തി കൊടിക്കുന്നില്‍

Janayugom Webdesk
തിരുവനന്തപുരം
February 16, 2023 4:08 pm

എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ്. കേരളീയനും, ദളിതനുമായതിനാല്‍ കോണ്‍ഗ്രസ് പ്രസ്ഥാനം തന്നെ തഴയുകയാണെന്നു കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിനോട് പറഞ്ഞതിനു പിന്നാലെയാണ് കൊടിക്കുന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചത്.

കോണ്‍ഗ്രസിന്‍റെ ഉന്നത അധികാര സമിതിയായ പ്രവര്‍ത്തകസമിതിയിലേക്ക് വരണമെന്നുള്ള കൊടിക്കുന്നിലിന്‍റെ ആഗ്രഹത്തെ മുളയിലേ നുള്ളികളയുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചത്.അതിനുള്ളനീരസമാണ് കൊടിക്കുന്നിലിന്‍റെ പ്രസ്ഥാവനയിലൂടെ വെളിവാകുന്നത്.

തന്‍റെ മണ്ഡലത്തിന്‍റെ ഭാഗമായ ചെങ്ങന്നൂരില്‍ നടന്ന വിദ്യാഭ്യാസ സമുച്ചയിത്തിന്‍റെ ഉദ്ഘാടന വേദിയിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനേയും,സ്ഥലം എംഎല്‍എകൂടിയായ മന്ത്രി സജിചെറിയാനേയും കൊടിക്കുന്നില്‍ സുരേഷ് പ്രശംസിച്ചത്. വികസന കാര്യങ്ങളിൽ മന്ത്രി സജി ചെറിയാനോടൊപ്പം എത്താൻ ആർക്കും കഴിയില്ല. ഞാൻ ഒന്നു ശ്രമിച്ചു നോക്കിയെങ്കിലും കഴിഞ്ഞില്ല.കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി ചെങ്ങന്നൂർ മാറി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പദ്ധതി ഉദ്ഘാടനങ്ങൾ നടക്കുന്നത് ചെങ്ങന്നൂരാണെന്നും അദ്ദേഹം പറഞ്ഞു. 

മാവേലിക്കര ലോക്സഭാമണ്ഡലത്തില്‍ നിന്നും മൂന്നു ടേം ആയി കൊടിക്കുന്നില്‍ സുരേഷ് എംപിയായിട്ട് .രണ്ടാം യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് നാടിന്‍റെ വികസനത്തിനായി ഒരു ചെറുവിരല്‍പോലും അനക്കാന്‍കഴിഞ്ഞതിലുള്ല പശ്ചാത്താപംകൂടിയാണ് ഇത്തരമൊരു പ്രസ്ഥാവനക്ക് പിന്നിലെന്നും വിലയിരുത്തുന്നവരുണ്ട്. നാടിന് എന്തൊക്കെ ഇല്ലാതിരുന്നോ ആ അവസ്ഥയിൽ നിന്ന് എല്ലാം നേടുന്ന കാലത്തിലാണ് നാം കടന്നു പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ റോഡുകൾ ‚പാലങ്ങൾ, ജില്ല ആശുപത്രി കെട്ടിടം, സർക്കാർ ഓഫീസുകൾ അടക്കം ചെങ്ങന്നൂർ വികസനത്തിൽ വളരെ മുന്നേറുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വികസനംലക്ഷ്യമാക്കിയുള്ള ഒരുസര്‍ക്കാരാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരെന്നു കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍റിലെ ചീഫ് വിപ്പുകൂടിയായ കൊടിക്കുന്നില്‍ പറഞിരിക്കുന്നത്.

സർക്കാർ പദ്ധതികളുടെ നിർമ്മാണം പൂർത്തീകരിക്കുവാനുള്ള കാലതാമസം ഉദ്യോഗസ്ഥരുടെ വിമുഖത മുലമാണെന്ന് യോഗത്തില്‍ സംസാരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കൂടിയായ കുണ്ടറഎംഎല്‍എ പി സി വിഷ്ണുനാഥ് പറഞ്ഞതിനും കൊടിക്കുന്നിൽ സുരേഷ് മറുപടി നല്‍കി.

വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ഉണ്ടാകുന്ന കാലതാമസത്തിന് ഉദ്യോഗസ്ഥരെ മാത്രം പഴിക്കാതെ അത് പൂർത്തീകരിക്കാനുള്ള കർശനമായ ആർജ്ജവം ജനപ്രതിനിധികൾ കാണിക്കണെന്നും. അദ്ദേഹം അഭിപ്രായപ്പെട്ടു

Eng­lish Summary:
Suresh praised the LDF gov­ern­ment and Sajicher­ian for putting Vish­nu Nath on the stage.

You may also like this video: 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.