19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 17, 2024
February 28, 2024
October 2, 2023
August 23, 2023
July 26, 2023
February 23, 2023
February 23, 2023
February 22, 2023
February 17, 2023
February 10, 2023

കിസാൻസഭ ജാഥകൾക്ക് ഉജ്വല സമാപനം: മോഡി സർക്കാരിനെതിരെ കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക്: രാവുലു വെങ്കയ്യ

Janayugom Webdesk
തൃശൂർ
February 17, 2023 10:52 pm

മോഡി സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അഖിലേന്ത്യ കിസാൻസഭ ദേശീയ പ്രസിഡന്റ് രാവുലു വെങ്കയ്യ. കർഷകരെ രക്ഷിക്കൂ കൃഷിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി തിരുവനന്തപുരത്ത് നിന്നും കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണിയുടെയും കാസർകോട് നിന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായരുടെയും നേതൃത്വത്തിൽ ആരംഭിച്ച ജാഥകളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ കർഷക രക്ഷായാത്രകൾ രാജ്യത്തിന് തന്നെ മാതൃകയാണ്. കർഷക രക്ഷായാത്രകളിലൂടെ കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാനും ചർച്ച ചെയ്യുന്നതിനും സാധിക്കും. ഇന്ത്യയിലുടനീളം നടത്തുന്ന ഇത്തരം യാത്രകളിലൂടെ കർഷകരെ സഹായിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്ര മോഡിയുടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ ഒരു വർഷം നീണ്ട സമരമാണ് ഡൽഹിയിൽ കർഷകർ നടത്തിയത്. ഇത്തരത്തിലൊരു സമരം സ്വാതന്ത്ര്യത്തിനു മുൻപോ അതിന് ശേഷമോ ഉണ്ടായിട്ടില്ല. ജാതി- മത-വർണ-വർഗ വ്യത്യാസമില്ലാതെ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളുമാണ് ഒറ്റക്കെട്ടായി സമരം ചെയ്തത്. നിരന്തര പോരാട്ടത്തിന്റെ ഫലമായി കേന്ദ്രം മുട്ടുമടക്കിയെങ്കിലും നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ല. കോർപറേറ്റുകൾക്കൊപ്പം കൂടി ജനങ്ങളെയും രാജ്യത്തെ കർഷകരെയും ദ്രോഹിക്കുന്ന നയം മോഡി പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സംഘാടക സമിതി കൺവീനർ മുൻമന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ സ്വാഗതം പറഞ്ഞു. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ കെ രാജേന്ദ്രബാബു നന്ദി പറഞ്ഞു. തെക്കൻ മേഖലാ ജാഥാ ക്യാപ്റ്റൻ വി ചാമുണ്ണി, വൈസ് ക്യാപ്റ്റൻ എ പി ജയൻ, ഡയറക്ടർ മാത്യു വർഗീസ്, ജാഥാ അംഗങ്ങളായ അഡ്വ. ജോയിക്കുട്ടി ജോസ്, ഇ എൻ ദാസപ്പൻ, ആർ ചന്ദ്രിക, വടക്കൻ മേഖലാ ജാഥ ക്യാപ്റ്റൻ അഡ്വ. ജെ വേണുഗോപാലൻ നായർ, വൈസ് ക്യാപ്റ്റൻ എ പ്രദീപൻ, ഡയറക്ടർ കെ വി വസന്തകുമാർ, ജാഥാ അംഗങ്ങളായ ടി കെ രാജൻ, ബങ്കളം കുഞ്ഞികൃഷ്ണൻ, ദീപ എസ് നായർ എന്നിവർക്ക് സ്വീകരണം നൽകി.
എഐകെഎസ് ദേശീയ സെക്രട്ടറി സത്യൻ മൊകേരി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി ആർ രമേഷ് കുമാർ, ജില്ലാ ട്രഷറർ ടി കെ സുധീഷ്, സിപിഐ സംസ്ഥാന കൗൺസിലംഗങ്ങളായ കെ പി സന്ദീപ്, ഷീല വിജയകുമാർ, രാകേഷ് കണിയാംപറമ്പിൽ, കേരള മഹിളാസംഘം ജില്ലാ പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ സെക്രട്ടറി എം സ്വർണ്ണലത, യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ എം സതീശൻ, കെ എസ് ജയ, ടി പ്രദീപ് കുമാർ, അഡ്വ. കെ ബി സുമേഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, ജില്ലാ പ്രസിഡന്റ് ബിനോയ് ഷെബീർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, ജില്ലാ പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Kisans­ab­ha march­es end on a high note: Farm­ers protest again against Modi gov­ern­ment: Ravu­lu Venkaiah

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.