22 January 2026, Thursday

ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും; പ്രണവിന്റെ വിയോഗത്തില്‍ നടി സീമ ജി നായർ

Janayugom Webdesk
February 18, 2023 6:01 pm

സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ വിയോഗത്തില്‍ ദുഃഖം പങ്കിട്ട് നടി സീമ ജി നായർ. ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം എന്നായിരുന്നു വേദനയോടെ സീമ ജി നായർ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരിക്കലെങ്കിലും പ്രണവിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അതിന് സാധിച്ചിരുന്നില്ലെന്നും സീമ കുറിക്കുന്നു. ‘​പ്രണവിന് ആദരാഞ്ജലികൾ ..ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചിൽ ടാറ്റു ചെയ്‌ത വീഡിയോ കണ്ടപ്പോൾ അടുത്ത് തന്നെ ഒന്ന് കാണണമെന്ന് ആഗ്രഹിച്ചു ..പക്ഷെ ഇപ്പോൾ കേട്ടത് വിശ്വസിക്കാൻ പറ്റുന്നില്ല ..രാവിലെ മുതലുള്ള ഓട്ടം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ന്യൂസിൽ കണ്ടതു ഇത് ..ജീവിച്ചു കൊതി തീരതെയാണല്ലോ മോനെ നിന്റെ മടക്കം ..ആ കുട്ടി എങ്ങനെ ഇതിനെ അതിജീവിക്കും’​, എന്നാണ് സീമ പ്രണവിനെ കുറിച്ച് പറഞ്ഞത്.

എട്ടു വർഷം മുമ്പ് ബികോം വിദ്യാർഥിയായിരിക്കെ കുതിരത്തടം പൂന്തോപ്പിലുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രണവ് തളര്‍ന്നുപോയത്. എങ്കിലും തളരാതെ നാട്ടിലെ ഉത്സവങ്ങളിലും പെരുന്നാളുകളിലും സുഹൃത്തുക്കളുടെ സഹായത്തോടെ പ്രണവ് നിറസാന്നിധ്യമായി. വീൽചെയറിലിരുന്ന് കൂടൽമാണിക്യം ഉത്സവത്തിലെ മേളം ആസ്വദിക്കുന്ന പ്രണവിന്റെ വിഡിയോകൾ ഫെയ്സ്ബുക്കിൽ കണ്ടാണ് തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ഷഹ്ന പ്രണവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സമൂഹമാധ്യമത്തിലൂടെ കൂടുതല്‍ അടുക്കുകയായിരുന്നു. പ്രണവ് ഷഹ്നയെ പ്രണയത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടുകാരുടെ എതിർപ്പു വകവയ്ക്കാതെ തിരുവനന്തപുരത്തുനിന്ന് താഴെക്കാട്ടെത്തിയ ഷഹ്ന 2020 മാർച്ച് 3നു പ്രണവിനെ വിവാഹം കഴിച്ചു. ഇതോടെ ഇരുവരും വാര്‍ത്തകളിലും നിറഞ്ഞു. തുടര്‍ന്ന് ഇരുവരും സന്തോഷത്തോടെ ജീവതം ടുടര്‍ന്ന്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രക്തം ഛർദിച്ചതിനെത്തുടർന്ന് പ്രണവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുകയും, പിന്നാലെ മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry: seema g nair remem­ber pranav
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.