1 January 2026, Thursday

Related news

December 27, 2025
December 16, 2025
November 25, 2025
November 21, 2025
November 18, 2025
November 16, 2025
November 15, 2025
November 4, 2025
October 28, 2025
October 26, 2025

ബ്രസീലില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ 36 മരണം

Janayugom Webdesk
ബ്രസീലിയ
February 20, 2023 4:22 pm

ബ്രസീലിന്റെ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ കൊല്ലപ്പെട്ടു. നൂറു കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് മാറ്റിപാര്‍പ്പിച്ചു. സാവോ സെബാസ്റ്റിയാവോ പട്ടണത്തിലും സമീപപ്രദേശങ്ങളിലുമാണ് മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. പട്ടണം വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പുറത്ത് വന്നിരുന്നു. ചെളിയും അവശിഷ്ടങ്ങളും ഒലിച്ചിറങ്ങിയ കുന്നിന്‍ പ്രദേശത്തെ വീടുകളും വെള്ളം നിറഞ്ഞ ഹൈവേകളും മരങ്ങള്‍ കടപുഴകി വീണ് തകര്‍ന്ന കാറുകളുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. റെക്കോര്‍ഡ് മഴയാണ് പെയ്തത്. ഇരുപത്തിനാല് മണിക്കൂറില്‍ 600മില്ലിമീറ്റര്‍ മഴ ഇവിടെ പെയ്തത്. സാവോ സെബാസ്റ്റിയാവോ നഗരത്തില്‍ മാത്രം 35 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. തൊട്ടടുത്ത നഗരമായ ഉബാട്ടുബയില്‍ ഏഴുവയസ്സുകാരി കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Eng­lish Summary;Heavy rain in Brazil; 36 dead in landslides

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.