23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

സംസ്ഥാനത്ത് വൈദ്യുതോപഭോഗം കുതിക്കുന്നു

എവിൻ പോൾ
തൊടുപുഴ
February 21, 2023 11:10 pm

സംസ്ഥാനത്ത് വൈദ്യുതോപഭോഗം കുതിച്ചു കയറി. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്തെ ആകെ വൈദ്യുതോപഭോഗം 556.8333 ദശലക്ഷം യൂണിറ്റായി ഉയർന്നു. ഇന്ന് സംസ്ഥാനത്തെ വൈദ്യുതോപഭോഗം ഈ വർഷത്തെ ഏറ്റവും ഉയർന്ന യൂണിറ്റിലേക്കെത്തുകയും ചെയ്തു. 82.2894 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലെ ഉപയോഗിച്ചത്. കടുത്ത വേനലിൽ സംസ്ഥാനത്തെ വൈദ്യുതോല്പാദന കേന്ദ്രങ്ങളിലെ ജലശേഖരം നേർ പകുതിയിലേക്ക് എത്തുന്നതിനിടെയാണ് വൈദ്യുതോപഭോഗം കുതിച്ചു പായുന്നത്. കഴിഞ്ഞ 14 മുതലുള്ള കെഎസ്ഇബിയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് ശരാശരി വൈദ്യുതോപഭോഗം 80 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. 

ഇന്ന് സംസ്ഥാനത്ത് ഉപയോഗിച്ച 82.2894 ദശലക്ഷം യൂണിറ്റിൽ 60. 0548 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറമെ നിന്ന് എത്തിച്ചതാണ്.
ആഭ്യന്തര ഉല്പാദനം 22.2346 ദശലക്ഷം യൂണിറ്റായിരുന്നു. വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കിയുടെ ഭാഗമായ മൂലമറ്റത്ത് 10. 068 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചു. അതേസമയം സംസ്ഥാനത്തെ ‍ജലാശയങ്ങളിലെ ആകെ ജലശേഖരം 58 ശതമാനത്തിലേക്ക് താഴ്ന്നു. 2389.238 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലമാണ് ജലാശയങ്ങളിൽ അവശേഷിക്കുന്നത്. എസ്എസ്എൽസി പരീക്ഷ ഉൾപ്പെടെ അടുത്തിരിക്കെ ഈ നില തുടർന്നാൽ വൈദ്യുതോപഭോഗം സർവകാല റെക്കോഡ് മറികടക്കും. 

കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 92.88198 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് നിലവിലെ റെക്കോഡ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കാലയളവിൽ ജലാശയങ്ങളിലെ ആകെ ജലശേഖരത്തിൽ 527.798 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ടെന്നത് കെഎസ്ഇബിയെ ആശങ്കയിലാഴ്ത്തുന്നു.

Eng­lish Summary;Electricity con­sump­tion is on the rise in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.