20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 20, 2025
December 19, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 12, 2025
December 11, 2025

ലൈംഗികബന്ധത്തെപറ്റിവിശദീകരിക്കണമെന്ന ചോദ്യപേപ്പര്‍ പാകിസ്ഥാനില്‍ വിവാദമായി

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2023 12:16 pm

ലൈംഗികബന്ധത്തെപറ്റിവിശദീകരിക്കണമെന്നാവശ്യപ്പെട്ട്പാകിസ്താനിലെ സിഒഎംഎസ്എറ്റിഎസ് സര്‍വകലാശാലബാച്ചിലര്‍ ഓഫ് ഇലക്ട്രിക്കള്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയപരീക്ഷയിലെ ചോദ്യമാണ്വിവാദമായിരിക്കുന്നതും.

സാമൂഹ്യമാധ്യമങ്ങളിള്‍ ഉള്‍പ്പെടെചര്‍ച്ചയായിരിക്കുന്നതും.ഇസ്സാമാബാദ് ആസ്ഥാനമായിട്ടാണ് സര്‍വകലാശാലപ്രവര്‍ത്തിക്കുന്നത്. കഴിഞ ഡിസംബറിലാണ് പരീക്ഷ നടത്തിയത്. സഹോദരനും സഹോദരിയും തമ്മിലുള്ള ലൈംഗികബന്ധത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്ന ചോദ്യമാണ് വിവാദമായത്. 

സര്‍വകലാശാല ചാന്‍സലറേയും വൈസ് ചാന്‍സലറേയും ചോദ്യംചെയ്യണമെന്ന ആവശ്യമുന്നയിച്ച് വിദ്യാര്‍ഥി സംഘടനകളും പ്രമുഖരുമടക്കം രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചോദ്യപ്പേപ്പറിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സര്‍വകലാശാല അടച്ചുപൂട്ടണമെന്നും ലൈംഗികവൈകൃതമുള്ള അധ്യാപകരെ ചവിട്ടി പുറത്താക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ സര്‍വകലാശാല പുറത്താക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ടുചെയ്തു

Eng­lish Summary:
A ques­tion paper ask­ing to explain sex­u­al rela­tions has become a con­tro­ver­sy in Pakistan

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.