23 January 2026, Friday

പ്രശസ്ത നർത്തകി ഡോ. കനക് റെലെ അന്തരിച്ചു

Janayugom Webdesk
മുംബൈ
February 22, 2023 2:22 pm

പ്രശസ്ത നർത്തകി പത്മഭൂഷൺ ഡോ. കനക് റെലെ (85) അന്തരിച്ചു. മുംബൈയില്‍വച്ചായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി അസുഖബാധിതയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഗുജറാത്തിൽ നിന്നുമുള്ള പ്രശസ്തയായ ഒരു ശാസ്ത്രീയനൃത്ത കലാകാരിയാണ് ഡോ. കനക് റെലെ. മുംബൈ കേന്ദ്രമാക്കിയുള്ള നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും നളന്ദ നൃത്ത കലാ മഹാവിദ്യാലയയുടെ സ്ഥാപക പ്രിൻസിപ്പാളുമാണ്.

മോഹിനിയാട്ടം അടക്കമുള്ള വിവിധ ശാസ്ത്രീയ നൃത്തരൂപങ്ങളെ പരിപോഷിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളെ മാനിച്ച് ഭാരത സർക്കാർ പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഒരു നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും വൈജ്ഞാനികമായും മോഹിനിയാട്ടത്തെ ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നതിൽ കനക് വഹിച്ച പങ്ക് ഉന്നതമാണ്.

സംസ്ഥാന സാംസ്കാരിക വകുപ്പിനുവേണ്ടി ഗുരുഗോപിനാഥ് നടനഗ്രാമം ഏർപ്പെടുത്തിയ ഗുരുഗോപിനാഥിന്റെ പേരിലുള്ള പ്രഥമ ദേശീയ നാട്യപുരസ്‌കാരം ഡോ. കനക് റെലെയ്ക്കാണ് സമ്മാനിച്ചത്. പരമ്പരാഗത ശൈലിയിൽ ഒതുങ്ങിയിരുന്ന മോഹിനിയാട്ടത്തെ ജനകീയ നൃത്തമായി നവീകരിക്കുന്നതിലും അതിന്റെ തനിമ പ്രചരിപ്പിക്കുന്നതിലും വഹിച്ച പങ്ക് പരിഗണിച്ചാണ് 2018ൽ കനകിന് കേരള സർക്കാർ പുരസ്കാരം നൽകിയത്.

Eng­lish Sum­ma­ry: Kanak Rele pass­es away

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.