
ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വനിതയാണ് ഷെല്ലി. പുതിയ ഭരണസമിതി നിലവില്‍ വന്നശേഷം നാലാം തവണയാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ മൂന്നുതവണ കൗണ്‍സില്‍ ചേർന്നെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിനെതിരെ ആം ആദ്മി പാർട്ടി സുപ്രീം കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. 250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ബിജെപിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാൾ ബിജെപിയിൽ ചേർന്നതോടെ അംഗങ്ങൾ 105 ആയി ഉയര്‍ന്നു. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്.
English Sammury: Shelly Oberoi first delhi women mayor in 10 years
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.