23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനർഹർ പണം തട്ടിയെടുക്കുന്നു

Janayugom Webdesk
തിരുവനന്തപുരം
February 22, 2023 11:15 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനർഹർ പണം തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. വിവിധ ജില്ലകളില്‍ ഈ വിഭാഗം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും ചില ഏജന്റുമാരും കൂടി ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന സംസ്ഥാന വ്യാപകമായ മിന്നൽ പരിശോധനയിലാണ് കണ്ടെത്തല്‍.

ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി. കരൾ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്നാണ് ഒരു അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. പുനലൂരില്‍ ഒരേ ഡോക്ടര്‍ തന്നെ 1500 അപേക്ഷകളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയതായും കണ്ടെത്തി. 

അപേക്ഷയോടൊപ്പം ആധാർകാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സമർപ്പിക്കാത്തവർക്കും അപേക്ഷയിൽ ഒപ്പ് രേഖപ്പെടുത്താത്തവര്‍ക്കും പലയിടങ്ങളിലും ഫണ്ട് അനുവദിച്ചിട്ടുണ്ട്. രോഗങ്ങള്‍ മാറ്റി കാണിച്ച് തുടര്‍ച്ചയായി കളക്ടറേറ്റ് മുഖേന പണം തട്ടിയവരുമുണ്ട്. ഫണ്ടിലെ അപേക്ഷയോടൊപ്പമുള്ള വരുമാന സർട്ടിഫിക്കറ്റുകളും മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും ഏജന്റുമാരും ഉദ്യോഗസ്ഥരും കമ്മിഷൻ കൈപ്പറ്റിയിട്ടുണ്ടോയെന്നതും തുടർന്നുള്ള ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു. 

Eng­lish Sum­ma­ry; The chief min­is­ter’s relief fund is being loot­ed by the ungrateful

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.