23 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 18, 2024
September 12, 2024
September 11, 2024
September 10, 2024
September 9, 2024
September 5, 2024

കളിയില്‍ തോറ്റു; കളിയാക്കി ചിരിച്ച ഏഴ് പേരെ യുവാവ് വെടിവച്ചു കൊന്നു, വീഡിയോ

Janayugom Webdesk
സാവോ പോളോ
February 23, 2023 4:45 pm

പൂള്‍ ഗെയിമില്‍ ആരെങ്കിലും ഒരാള്‍ തോല്‍ക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ തോറ്റതിന് കളിയാക്കി ചിരിച്ചവരെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബ്രസീലിലെ സിനോപ്പിലാണ് 12 വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴുപേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. തോക്കുമായി വന്ന് രണ്ടുപേരാണ് ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.സംഭവത്തിന് ശേഷം ഇവര്‍ രക്ഷപ്പെട്ടു പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഉര്‍ജിതമാക്കി.

എദ്ഗര്‍ റിക്കാര്‍ഡോ ഡേ ഒലിവേരിയ, ഇസെക്വയ്‌സ് സൗസ റിബേരിയോ എന്നിവരാണ് ഏഴുപേരെ വെടിവെച്ച് കൊന്നതെന്ന് വിവരം. ചൊവ്വാഴ്ച കളിക്കാനെത്തിയ റിക്കാര്‍ഡോയ്ക്ക് ആദ്യകളിയില്‍ തന്നെ പണം നഷ്ടമായിരുന്നു. തുടര്‍ന്ന് കൂട്ടുകാരനായ റിബേരിയോയെ കൂട്ടി എത്തിയ ഇയാള്‍ വീണ്ടും കളിയില്‍ തോറ്റു. ഇതില്‍ പ്രകോപിതനായ റിക്കാര്‍ഡോ വാഹനത്തിലുണ്ടായിരുന്ന തോക്കുമായി തിരികെയെത്തി ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് ആറ് പേര്‍ മരിക്കുകയും ആശുപത്രിയില്‍ വച്ച് ഒരാള്‍ മരിച്ചു. ഇവരില്‍ ഒരു സ്ത്രീ മാത്രമാണ് രക്ഷപ്പെട്ടത്.

Eng­lish Sum­ma­ry; lost the game; The young man shot and killed sev­en peo­ple who laughed at him
You may also like this video

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.