23 January 2026, Friday

Related news

January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025

മൂത്രശങ്കതോന്നിയ ആള്‍ പിടിച്ചത് അപായചങ്ങലയില്‍; ട്രെയിന്‍പിടിച്ചിട്ടത് പത്ത് മിനിറ്റ്

Janayugom Webdesk
February 25, 2023 11:09 am

അമിതമായി മദ്യപിച്ച് പൂസായപ്പോള്‍ മുത്രശങ്ക തോന്നി ട്രെയിനിലി‍ലെ ശുചിമുറിയിലേക്ക് പോകാന്‍ എഴുന്നേറ്റയാത്രക്കാരന് കാലുറക്കാതെ വന്നപ്പോള്‍ വീഴാതിരിക്കാന്‍ അപായചങ്ങല പിടിച്ചിടേണ്ടി വന്നു. ഇതിനേതുടര്‍ന്ന് ട്രെയിന്‍ പത്ത് മിനിട്ടോളം പിടിച്ചുടേണ്ടിവന്നത്.

ചെന്നൈ–തിരുവനന്തപുരം മെയിലിലെ യാത്രക്കാരനാണ് അപായച്ചങ്ങല വലിച്ചത്.ഇന്നലെ രാവിലെ 8നു കോട്ടയം റെയിൽവേ സ്റ്റേഷനിലാണു സംഭവം.ഭിന്നശേഷിക്കാരനായ ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടാൻ തുടങ്ങിയപ്പോഴാണു ചങ്ങല വലിച്ചത്. ട്രെയിൻ ഉടൻ നിർത്തി. 

ചങ്ങല വലിച്ചതിന്റെ കാരണം അന്വേഷിച്ച് റെയിൽവേ സുരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഇയാൾ മദ്യലഹരിയിൽ ആടുകയായിരുന്നു. ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തപ്പോഴാണു ശുചിമുറിയിലേക്കു പോകാനെഴുന്നേറ്റപ്പോൾ അബദ്ധത്തിൽ ചങ്ങല വലിക്കുകയായിരുന്നുവെന്നു വെളിപ്പെടുത്തിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗിൽ മദ്യക്കുപ്പി കണ്ടെത്തി. മനഃപൂർവം ചെയ്തതല്ലെന്നു സമ്മതിച്ചതിനാലും ഭിന്നശേഷിക്കാരനായതിനാലും കേസെടുത്തില്ല.

Eng­lish Summary:

The man who felt indi­ges­tion was caught in chains for Uri­nary incon­ti­nence; The train took ten minutes

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.