23 January 2026, Friday

കാലുകള്‍ ഫ്രിഡ്‍ജില്‍; മോഡലിന്റെ കൊലപാതകം ചുരുളഴിയുന്നു

Janayugom Webdesk
ഹോങ്കോങ്
February 26, 2023 10:08 pm

പ്രശസ്ത ഹോങ്കോങ് മോഡല്‍ എബി ചോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. നഗരത്തിലെ ഒരു വീട്ടിലെ റഫ്രിജറേറ്ററില്‍ നിന്ന് എബിയുടെ കാലുകളും മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. ചോയിയുടെ കാലുകള്‍ ലഭിച്ചെങ്കിലും തലയും കയ്യും മറ്റ് ശരീരഭാഗങ്ങളും ഇതുവരെ കണ്ടെത്താനായില്ല. ഡ്രോണുകളും അബ്സൈലിങ് ടീമും ഉൾപ്പെടെയുള്ള സംഘം ശരീരഭാഗങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ചോയിയുടെ മുൻ ഭർത്താവ് അലക്സ് ക്വാങ്ങിനെ അറസ്റ്റ് ചെയ്തെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. ഭര്‍തൃപിതാവിനും സഹോദരനുമെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. 

Eng­lish Summary;legs in the fridge; Mod­el’s mur­der unravels

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.