22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 23, 2024
April 2, 2024
March 26, 2024
March 25, 2024
March 22, 2024
March 17, 2024
March 1, 2024
December 12, 2023
April 8, 2023
March 2, 2023

ജെഎന്‍യുവില്‍ എബിവിപി ആക്രമം അഴിച്ചുവിടുന്നതിനു പിന്നില്‍ ആളുണ്ടെന്ന ബോധ്യത്താലെന്ന് വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2023 11:24 am

ഡല്‍ഹി ജെഎന്‍യു ക്യമ്പസില്‍ എബിവിപിയുടെ നേതൃത്വത്തില്‍ നടത്തുന്ന ആക്രമണത്തിനു പിന്നില്‍ പിന്തുണയുമായി ആളുള്ളതിനാലാണെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെടുന്നു. ക്യാമ്പസിനകത്തെ ജനാധിപത്യ സാഹചര്യം ഇല്ലാതാക്കാനാണ് അധികൃതരുടെ ശ്രമമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിയമിച്ച അന്വേഷണ കമ്മിറ്റിക്കെതിരെയും വിദ്യാര്‍ത്ഥികള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അന്വേഷണ കമ്മിറ്റി ബിജെപിക്ക് അനുകൂലമാണ്. ജെഎന്‍യുവിലെ എഐഎസ്എ അംഗങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു .സ്‌പോര്‍ട്‌സ് ഗ്രൗണ്ട്, ഹോസ്റ്റല്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഔദ്യോഗിക അനുമതി തേടണമെന്ന ഉത്തരവ് ഫെബ്രുവരി 20ന് സര്‍വകലാശാല അധികൃതര്‍ പുറത്തിറക്കിയിരുന്നു

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിനും സമാന വിലക്കുണ്ട്. ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന് പോലും യൂണിയന്‍ ഓഫീസില്‍ കയറാന്‍ പ്രത്യേക അനുമതി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.ക്യാമ്പസില്‍ എബിവി.പി സംഘര്‍ഷം നടത്തുമ്പോഴെല്ലാം ഇത്തരം കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിക്കും. ശിക്ഷാഭീതിയില്ലാതെ എബിവിപി ക്യാമ്പസില്‍ വീണ്ടും അക്രമം അഴിച്ചുവിടുന്നത് പിന്തുണയ്ക്കാന്‍ ആളുണ്ടെന്ന ബലത്തിലാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

Eng­lish Summary:
Stu­dents are con­vinced that ABVP is behind the attack in JNU

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.