ഗവര്‍ണര്‍ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രതിനിധിയല്ലെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നും സുപ്രീം കോടതി. ബജറ്റ് സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ നിര്‍ദേശം തള്ളിയ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി ഭഗവന്ത് മന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിരീക്ഷണം.
മന്ത്രിസഭ ശുപാര്‍ശചെയ്താല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത് ഭരണഘടനാ അനുഛേദം 174 പ്രകാരം ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന് മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിലയിരുത്തി. അതേസമയം ഭരണഘടനാപരമായ ചുമതലകളില്‍ രാഷ്ട്രീയം കലര്‍ത്തുന്ന മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും പ്രവര്‍ത്തനങ്ങളില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അതൃപ്തി രേഖപ്പെടുത്തി.
English Sammury: suprim court say governor not a political party representative
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.