16 January 2026, Friday

Related news

October 13, 2025
June 20, 2025
May 19, 2025
March 19, 2025
July 8, 2024
May 29, 2024
December 23, 2023
October 4, 2023
August 22, 2023
June 19, 2023

ലൈഫ് മിഷന്‍ കോഴക്കേസ്: എം ശിവശങ്കറിനു ജാമ്യമില്ല

Janayugom Webdesk
കൊച്ചി
March 2, 2023 4:15 pm

ലൈഫ് മിഷന്‍ കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനു ജാമ്യമില്ല. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റവിചാരണാക്കോടതിയാണ് തള്ളിയത്. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് നടപടി. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തത്. 

പിന്നീടു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു. തനിക്കെതിരെ അന്വേഷണത്തില്‍ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും ചൂണ്ടിക്കാട്ടി. അതേസമയം അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച ഇഡി ജാമ്യാപേക്ഷയെ എതിര്‍ത്തു.

Eng­lish Summary;Life Mis­sion cor­rup­tion case: No bail for M Sivashankar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.