ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. പുലർച്ചെ 1.45ന് എറണാകുളം ജങ്ഷനിൽനിന്ന് എറണാകുളം ജങ്ഷൻ- തിരുവനന്തപുരം സ്പെഷ്യൽ പുറപ്പെടും. രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും. വൈകിട്ട് 5.30ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം ‑എറണാകുളം ജങ്ഷൻ സ്പെഷ്യൽ പുറപ്പെടും. പകൽ 2.45 ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് തിരുവനന്തപുരം ‑നാഗർകോവിൽ ജങ്ഷൻ സ്പെഷ്യൽ പുറപ്പെടും.
16348 മംഗളൂരു ‑തിരുവനന്തപുരം എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 16344 മധുര ജങ്ഷൻ- തിരുവനന്തപുരം അമൃത എക്സ്പ്രസിന് പരവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പുണ്ടാകും. 16331 മുംബൈ സിഎസ്എംടി- തിരുവനന്തപുരം പ്രതിവാര എക്സ്പ്രസിന് പരവൂർ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം എന്നിവിടങ്ങളിലും 16603 മംഗളൂരു ‑തിരുവനന്തപുരം മാവേലി എക്സ്പ്രസിന് കടയ്ക്കാവൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിലും 12695 എംജിആർ ചെന്നൈ സെൻട്രൽ –-തിരുവനന്തപുരം സൂപ്പർഫാസ്റ്റിന് ചിറയിൻകീഴിലും 16606 നാഗർകോവിൽ ജങ്ഷൻ–- മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസിന് കുഴിത്തുറൈ, പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിലും സ്റ്റോപ്പ് അനുവദിച്ചു.
16729 മധുര ജങ്ഷൻ- പുനലൂർ എക്സ്പ്രസിന് കുഴിത്തുറൈ, ബാലരാമപുരം എന്നിവിടങ്ങളിലും 16650 നാഗർകോവിൽ –-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസിന് ബാലരാമപുരത്തും 12624 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ മെയിലിന് കഴക്കൂട്ടം, ചിറയിൻകീഴ്, കടയ്ക്കാവൂർ എന്നിവിടങ്ങളിലും 12696 തിരുവനന്തപുരം ‑ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റിന് കഴക്കൂട്ടം, ചിറയിൻകീഴ് എന്നിവിടങ്ങളിലും അധിക സ്റ്റോപ്പ് അനുവദിച്ചു. അൺറിസർവ്ഡ് എക്സ്പ്രസുകൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രണ്ട് ജനറൽ കോച്ചുകളും അധികമായി അനുവദിച്ചു.
English Summary: Attukal Pongala: Special trains announced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.