പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ജനവിരുദ്ധനങ്ങള്‍ക്കും,അക്രമരാഷട്രീയത്തിനുംജനങങളുടെ മറുപടി .മൂര്‍ഷിദാബാദ് ജില്ലയിലെ സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
ഇടതുമുന്നണിയുടെപിന്തുണയോടെ മത്സരിച്ചകോണ്‍ഗ്രസിലെ ബയ്റോണ്‍ വിശ്വാസ് 22976 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസിലെ ദേശബാശിഷ് ബാനര്‍ജിയെ പരാജയപ്പെടുത്തിയത്. 2021ലെനിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുബ്രത സാഹ അന്‍പതിനായിരത്തില്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റാണ്.
അദ്ദേഹത്തിന്‍റെ നിര്യാണത്തെതുടര്‍ന്നണ് അവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും വിജയിക്കുകയാണുണ്ടായത്.അതിനാണ് മാറ്റം ഉണ്ടായിരിക്കുന്ന. മൂന്നാംസ്ഥാനത്തേക്ക് ബിജെപി തള്ളപ്പെട്ടു. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 63ശതമാനവും ന്യൂനപക്ഷ വിഭാഗത്തിലുള്ളവരാണ്
English Summary:
Bengal by-election: Victory of candidate supported by Left Front; Trinamool Congress suffered a heavy blow
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.