19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു, അമ്മയോട് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല: കുറിപ്പ് എഴുതിവച്ച് 14 കാരി ആത്മഹത്യ ചെയ്തു

Janayugom Webdesk
പാൽഘഡ്
March 3, 2023 1:24 pm

പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതിവച്ചശേഷം 14 കാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘഡ് ജില്ലയിലെ വസായിലുള്ള വീട്ടിലാണ് 14 വയസ്സുകാരി തൂങ്ങിമരിച്ചത്. പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
മൂന്ന് ദിവസം മുമ്പ് വാലിവിലെ കുടുംബവീട്ടിൽ വെച്ചാണ് പെൺകുട്ടി മരിച്ചത്. വ്യാഴാഴ്ചയാണ് കുറിപ്പ് കണ്ടെടുത്തത്.
അമ്മയോട് വിഷയം ഉന്നയിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും പിതാവിനെ കഠിനമായി ശിക്ഷിക്കണമെന്നും പെൺകുട്ടി കുറിപ്പിൽ ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. 

Eng­lish Sum­ma­ry: Father sex­u­al­ly abused her, told her moth­er but did noth­ing: 14-year-old com­mits sui­cide by writ­ing a note

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.