23 January 2026, Friday

ജീപ്പ്‌, ഫിയറ്റ്‌ കമ്പനി ഷോറൂമില്‍ തീപ്പിടിത്തം; നിരവധി പുത്തന്‍‍ വാഹനങ്ങള്‍ കത്തിനശിച്ചു

web desk
തൃശൂര്‍
March 4, 2023 8:50 am

തൃശൂർ കുട്ടനെല്ലൂരിലെ കാർ ഷോറൂമിൽ വൻ തീപിടിത്തം. ജീപ്പ്‌, ഫിയറ്റ്‌ കമ്പനികളുടെ ഷോറൂമിൽ രാവിലെ ആറോടെ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങൾ കത്തിനശിച്ചു. മുകളിലെ നില പൂർണമായും കത്തിയമര്‍ന്നു. സർവീസ്‌ സെന്ററിൽനിന്നുള്ള ഷോട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്ന് സംശയിക്കുന്നു. അപായമുണ്ടായ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമായിരുന്നു ഷോറൂമില്‍ ഉണ്ടായിരുന്നത്. ഫയർഫോഴ്‌സിന്റെ അഞ്ച്‌ യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ ശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും അണയ്ക്കാനായി. തീപിടിത്തത്തിന്റെ കാരണം ഫയര്‍ഫോഴ്സ് സംഘം പരിശോധിക്കുന്നുണ്ട്.

 

Eng­lish Sam­mury: fire broke out at car show­room in thris­sur kuttanallur

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.