19 December 2024, Thursday
KSFE Galaxy Chits Banner 2

അവധിയും ശമ്പളവും ചോദിച്ചതിന് ജീവനക്കാരിക്ക് കടയുടമയുടെ ക്രൂരമര്‍ദ്ദനം

web desk
തിരുവനന്തപുരം
March 4, 2023 1:32 pm

ശമ്പളവും അവധിയും ആവശ്യപ്പെട്ടതിന് വീട്ടുപകരണ വില്പനക്കടയിലെ ജീവനക്കാരിക്ക് ക്രൂരമർദ്ദനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഇരുമ്പിലിൽ പ്രവര്‍ത്തിക്കുന്ന കടയിലാണ് സംഭവം. വയനാട് സ്വദേശിനിയായ യുവതിയെ കടയുടെ ഉടമ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

തനിക്ക് അത്യാവശ്യമായി വീട്ടിൽ പോകണമെന്നും അവധി വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി ഉടമയെ കഴിഞ്ഞ ദിവസം സമീപിച്ചു. എന്നാൽ ഉടമ അത് നിഷേധിച്ചു. ഇതോടെ താൻ ജോലി ഉപേക്ഷിക്കുകയാണെന്നും അതുവരെയുള്ള ശമ്പളം നൽകണമെന്നും പറഞ്ഞു. ഇതാണ് ഉടമയെ പ്രകോപിപ്പിച്ചത്. മുറിയിൽ പൂട്ടിയിട്ട് പെൺകുട്ടിയെ ആദ്യം കുറേനേരം വിചാരണ ചെയ്തു. ഇതിനെതിരെ പ്രതികരിച്ചതോടെ കടയുടമ പെൺകുട്ടിയുടെ മുഖത്ത് അടിച്ചു. സംഭവത്തിൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Eng­lish Sam­mury: sales girl locked up and beat­en in neyyattinkara

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.