പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റുചെയ്ത് അട്ടിമറിക്ക് ശ്രമം. അറസ്റ്റുചെയ്യാനുള്ള തീക്കത്തിനെതിരെ പ്രതിഷേധവുമായി ഇമ്രാന്റെ
വസതിക്കു മുന്നിലേക്ക് പ്രവര്‍ത്തകര്‍ ഒഴുകിയെത്തുന്നു, സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. തോഷഖാന കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെതിരെ ഇസ്ലാമാബാദ് പൊലീസ് അറസ്റ്റ് വാറന്റുമായി ലാഹോറിലെത്തിയിരിക്കുന്നത്. തോഷഖാന കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ സെഷന്‍സ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസിന്റെ നടപടി.
പൊലീസ് സമാന്‍ പാര്‍ക്കിലെ ഇമ്രാന്റെ വസതിയില്‍ പ്രവേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിറകെയാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടയാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ തന്നെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തണമെന്ന് പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കായ ശേഷം മുന്‍ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന് വൃത്തങ്ങള്‍ ജിയോ ന്യൂസിനോട് പറഞ്ഞു. ഖാനെ അറസ്റ്റ് ചെയ്യാനുള്ള ഏതൊരു ശ്രമവും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് പിടിഐ സീനിയര്‍ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വാര്‍ത്തയോട് പ്രതികരിച്ചു.
English Sammury: Islamabad Police arrived to arrest former Pakistan Prime Minister Imran Khan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.