15 January 2026, Thursday

Related news

December 26, 2025
December 16, 2025
November 24, 2025
November 24, 2025
November 13, 2025
October 27, 2025
October 23, 2025
October 17, 2025
October 15, 2025
October 13, 2025

കോഴിക്കോട് ഡോക്ടറെ ആക്രമിച്ച കേസ്: രണ്ടു പേർ കീഴടങ്ങി

Janayugom Webdesk
കോഴിക്കോട്
March 5, 2023 7:04 pm

കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനിൽ എത്തിയാണ് പ്രതികള്‍ കീഴടങ്ങിയത്. കേസിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി കെ അശോകനെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.
ഒരാഴ്ചമുമ്പ് നടന്ന പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ സി.ടി. സ്‌കാന്‍ ഫലം വൈകുന്നുവെന്നും ആശുപത്രി അധികൃതര്‍ കുഞ്ഞിന്‍റെ മരണ വിവരം മറച്ചുവെക്കുന്നുവെന്നും ആരോപിച്ചായിരുന്നു സംഘർഷം.

അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ ഐ.എം.എയുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: doc­tor assault­ed by patients rel­a­tives in kozhikode case two accused surrendered
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.