19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

March 5, 2024
February 29, 2024
February 27, 2024
February 22, 2024
March 6, 2023
October 6, 2022
June 5, 2022
May 7, 2022
April 21, 2022

കൊഴക്കോടൻ സാംസ്കാരിക പുരസ്കാരം ആലങ്കോട് ലീലാകൃഷ്ണന്

Janayugom Webdesk
പേരാമ്പ്ര
March 6, 2023 7:46 pm

ചക്കിട്ടപാറ കൊഴക്കോടൻ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രം ഏര്‍പ്പെടുത്തിയ ഈ വർഷത്തെ സാംസ്കാരിക പുരസ്കാരത്തിന് പ്രശസ്ത കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണനെ തെരഞ്ഞടുത്തു. 10000 രൂപയും ശില്പി കനവ് സുരേഷ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. മാർച്ച് 11 ന് വൈകീട്ട് അഞ്ചു മണിക്ക് ചക്കിട്ടപാറയിൽ നടക്കുന്ന ചടങ്ങില്‍ ടി പി രാമകൃഷ്ണൻ എംഎൽഎ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതി ഭാരവാഹികളായ എ ജി രാജൻ, വി വി കുഞ്ഞിക്കണ്ണൻ, കുര്യൻ സി ജോൺ, വിനോദ് കോഴിക്കോട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.