മേഘാലയ മുഖ്യമന്ത്രിയായി കോൺറാഡ് സാങ്മ സത്യപ്രതിജ്ഞചെയ്തു. പുതിയ സർക്കാർ ‘മേഘാലയ ഡെമോക്രാറ്റിക് അലൈൻസ് 2.0’ എന്നറിയപ്പെടും. ഷില്ലോങ് രാജ്ഭവനിലായിരുന്നു ചടങ്ങുകള്‍. പ്രിസ്റ്റോൺ ടിൻസോങ്, സ്നിയാവ് ഭലാംഗ് ധര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാങ്മ മന്ത്രിസഭയിൽ 12 മന്ത്രിമാരാണുള്ളത്. എട്ട് പേർ എൻപിപിയിൽ നിന്നും രണ്ട് പേർ യുഡിപിയിൽ നിന്നും ഒരാൾ വീതം ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും ബിജെപിയിൽ നിന്നുമാണ്.
English Sammury: Meghalaya CM Conrad Sangma and Cabinet sworn
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.