
ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍ നിന്നും ന 70 പരിശീലനവിമാനങ്ങള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. എച്ച്എഎല്ലില്‍ നിന്നും 6,800 കോടി രൂപ വിലമതിക്കുന്ന 70 എച്ച്ടിടി-40 ട്രെയിനർ വിമാനങ്ങളാണ് വാങ്ങുന്നത്. കൂടാതെ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡുമായി 3,100 കോടി രൂപയിലധികം വിലമതിക്കുന്ന മൂന്ന് കേഡറ്റ് പരിശീലന കപ്പലുകൾ ഏറ്റെടുക്കുന്നതിനും പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു.
ഈ മാസം ഒന്നിന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് എച്ച്ടിടി-40 ട്രെയിനർ വിമാനങ്ങൾ വാങ്ങുന്നതിന് അംഗീകാരം നൽകിയത്. ഇവ ആറ് വർഷത്തിനുള്ളിൽ വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
English Summary: Procuring 70 training aircraft
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.